ഹൈദരാബാദ്: കൊവിഡില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും രക്ഷയില്ല. തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി.ആനന്ദും (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലർച്ചെയാണ് അന്തരിച്ചത്. 72 മണിക്കൂറിനിടെ സിനിമാ ലോകത്തെ ഏഴാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കോമങ്കൻ, നടിമാരായ അഭിലാഷ പാട്ടീൽ, ശ്രീപദ തുടങ്ങിയവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു
പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്ക അമ്മായി, ആമേ കാത, കൽപന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. പിന്നണി ഗാനരംഗത്തുനിന്ന് പിന്നീട് സംഗീത സംവിധാനത്തിൽ തിളങ്ങിയ അദ്ദേഹം ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.