മുകേഷ് വീണ്ടും ജനവിധി തേടും; മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയെറ്റ്

കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറ മണ്ഡലത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും.

മാറ്റം വന്നാല്‍ ഏരിയാ സെക്രട്ടറി എസ്.എൽ സജികുമാറിനെയോ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും. കൊട്ടാരക്കരയിൽ നിലവിലെ എംഎൽഎ ഐഷാ പോറ്റിക്ക് ഒരവസരംകൂടി നൽകുന്നതിലും എതിർപ്പില്ല. ഐഷാ പോറ്റി മാറിയാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലിനെ മത്സരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here