സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം നാളെ എന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം നാളെ നടക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ വൈകിട്ട് ആറുമണിക്ക് ചേരും. അതിനുശേഷമാകും പ്രഖ്യാപനം. അവസാന നിമിഷം ചില സ്ഥാനാർഥികൾ മാറി മറിഞ്ഞേക്കും. നേമത്ത് മത്സരിക്കാൻ കെ.മുരളീധരന് മേൽ സമ്മർദ്ദം തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന മരത്തോൺ ചർച്ചകൾ ഇന്ന് സമവായത്തിലെത്തുമെന്നാണ് സൂചന. സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. എംപി മാർ മൽസരിക്കുമോ എന്നത് നാളെ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.സി.ജോസഫിന്‍റേയും മാത്യു കുഴല്‍നാടന്‍റേയും സാധ്യതകള്‍ കുറഞ്ഞതായാണ് വിവരം. കോൺഗ്രസ്‌ മൂവാറ്റുപുഴയില്‍ ഡോളി കുര്യാക്കോസിനാണ് സാധ്യത. മുവാറ്റുപുഴയിൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന മാത്യു കുഴൽനാടൻ അന്തിമ ചർച്ചകളിലേക്കെത്തുമ്പോൾ പുറത്തേക്കെന്നാണ് സൂചന. സമീപ മണ്ഡലങ്ങളിലെല്ലാം യാക്കോബായ സ്ഥാനാർഥികളായതിനാൽ മൂവാറ്റുപുഴയില്‍ കത്തോലിക്കനായ സ്ഥാനാര്ഥി വേണമെന്ന് സമ്മർദം ഉയരുന്നതാണ് കുഴൽനാടന് തിരിച്ചടിയാകുന്നത്.

ഇവിടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോളി കുര്യക്കോസിനാണ് സാധ്യത. പ്രാദേശിക വികാരം എതിരാകുന്നത് കാഞ്ഞിരപ്പള്ളിയിൽ കെ. സി ജോസഫിന്റെ സാധ്യതക്കും തിരിച്ചടിയാണ്.നെടുമങ്ങാട് അഡ്വ ബിആർഎം ഷഫീർ, കഴക്കൂട്ടം ജെ എസ് അഖിൽ, വാമനപുരം ആനാട് ജയൻ, വർക്കല ഷാലി ബാലകൃഷ്ണൻ, കല്‍പറ്റ ടി.സിദ്ദീഖ് എന്നിവർക്കാണ് മുൻ‌തൂക്കം.

LEAVE A REPLY

Please enter your comment!
Please enter your name here