എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ ഏപ്രില്‍ എട്ടുമുതല്‍

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ഏപ്രില്‍ എട്ടുമുതല്‍ നടക്കും. പരീക്ഷകള്‍ മാറ്റണം എന്ന സര്‍ക്കാര്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നൽകി. വിശദമായ ടൈം ടേബിൾ ഉടൻ പുറത്തുവരും. തിരഞ്ഞെടുപ്പ് പരിഗണിച്ച് 17 ന് തുടങ്ങേണ്ട പരീക്ഷമാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. അനവധി അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് പലഘട്ടമായുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് മാസത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ സ്്കൂളുകളിലാണ് ഏറെ ബൂത്തുകളും സ്ഥാപിക്കുക. ഇവ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എസ്.എസ്.എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍മാറ്റിവെക്കുമോ എന്നത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു വീണ്ടും കത്ത് നല്‍കി. തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കത്ത് എഴുതിയത്. ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനോട് ഈ മാസം പതിനേഴിന് ആരംഭിക്കേണ്ട പരീക്ഷകള്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയിലാണ്. അധ്യാപകർക്കുള്ള തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യം. അനുമതി കിട്ടിയാൽ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന.

എന്നാല്‍ തീരുമാനം നീണ്ടതോടെയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പക്ഷെ വന്നിട്ടില്ല.

അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ നടത്തിപ്പിന്റെ മറ്റ് നടപടികളും പുരോഗമിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷക്കുള്ള ഹാൾടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. തിയ്യതിയിലെ ആശയക്കുഴപ്പം കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here