നന്ദനം എന്ന് പറഞ്ഞാല്‍ അരവിന്ദ് കൂടിയാണ്; അരവിന്ദിന് എന്തുകൊണ്ട് റോളുകള്‍ ലഭിച്ചില്ല?

കൊച്ചി: നടൻ അരവിന്ദിനെ അറിയില്ലേ? ഗുരുവായൂരപ്പനെ വിളിക്കുന്ന എല്ലാ മലയാളികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുഖമാണിത്. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. തമിഴിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും ഏറ്റവും ആദ്യം പുറത്തിറങ്ങിയത് നന്ദനമായിരുന്നു.ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടായിരുന്നു അരവിന്ദ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തതിന് ശേഷമാണ് ക്യമാറയ്ക്ക് മുന്നിൽ എത്തുന്നത്.

നന്ദനം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് നടനെ മലയാള സിനിമയിൽ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങള്‍ എനിക്ക് മലയാളത്തില്‍ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാന്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തില്‍ അങ്ങനെ വലിയ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല. നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടെന്ന് നടൻ പറയുന്നു. എനിക്ക് അമ്മയില്‍ അംഗത്വമുണ്ട്. പക്ഷേ ഞാന്‍ ആരോടും അങ്ങോട്ട് പോയി ചാന്‍സ് ചോദിക്കാറില്ല. അതിനുള്ള എക്‌സ്പീരിയന്‍സ് എനിക്കില്ല. ഇപ്പോള്‍ ഉള്ളവരെല്ലാം പുതിയ ആള്‍ക്കാരാണ്. അവരുടെ അടുത്ത ചാന്‍സിനായി ചെല്ലുമ്പോള്‍ ഞാന്‍ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ. അതുപോലെ തന്നെ നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തില്‍ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് അരവിന്ദിൻരെ പുതിയ ചിത്രം. അതിലെ കഥാപാത്രം സസ്പെന്‍സാണ്. . അതുപോലെ ഗായകൻ എസ്പിബിയുടെ മകന്‍ എസ്പി ചരണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസിലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഒരു പ്രതിനായക വേഷമാണ്. കൂടാതെ ഫൈറ്റ് മാസ്റ്റര്‍ സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതില്‍ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here