പെരുമാറ്റച്ചട്ടം ലംഘിച്ചു; മുഖ്യമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്

കണ്ണൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. . അഗതി, വൃദ്ധമന്ദിരങ്ങളില്‍ വാക്സീന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടിസ്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം ഇലക്ഷന്‍ കമ്മീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് നിർദേശം നല്‍കിയത്. കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ്​ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയത്. ധർമടം തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസിലെത്തി ഇലക്ഷൻ ഉദ്യോഗസ്ഥർ നോട്ടീസ്​ കൈമാറി.

പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പ്രഖ്യാപനമെന്ന് വിശദീകരിക്കണമെന്ന് കണ്ണൂര്‍ കലക്ടറുടെ നോട്ടീസിൽ പറയുന്നു. എന്നാല്‍ പരാതി നല്‍കിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here