കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യ ആരോഗ്യപ്രശ്നം മൂലമെന്നും കിണറ്റിലുണ്ടാകുമെന്നും കുറിപ്പില്‍

കൊല്ലം: കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ദീർഘനാളായി അസുഖ ബാധിതയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സിസ്റ്ററിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ആരോഗ്യപ്രശ്നം മൂലമെന്നും കിണറ്റിലുണ്ടാകുമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here