ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം; രാഷ്ട്രപതിയെ സമീപിച്ചേക്കും

കൊച്ചി : വിവാദ പരിഷ്ക്കാരങ്ങളുടെ പേരില്‍ അഡ്മിനിസ്ട്രെറ്റര്‍ക്ക് എതിരെ പ്രതിഷേധം പുകയുമ്പോള്‍ ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നു. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ദ്വീപിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നുണ്ട്. നിയമപോരാട്ടം തുടങ്ങണമെന്നാണ് പൊതു അഭിപ്രായം. ഓൺലൈനായി ചേരുന്ന യോഗത്തിൽ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന അഡ്മിനിസ്ട്രേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് കളക്ടർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനു എതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാനാണ് കളക്ടർ മാധ്യമങ്ങളെ കാണുന്നത്. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ബംഗാരം ടൂറിസം ദ്വീപിന്‍റെ നടത്തിപ്പും കൊച്ചിയിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ദ്വീപില്‍ പ്രതിഷേധം ജ്വലിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here