തിരുവനന്തപുരം: സംസ്ഥാനം കോവിഡ് ആശങ്കയില്‍. ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചകൊണ്ട് ഒന്നരലക്ഷംവരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഇന്ന് തുടങ്ങി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് അറിയാന്‍ നടത്തിയ കൂട്ട പരിശോധനയുടെ ഫലമാണ് സംസ്ഥാനം കാത്തിരിക്കുന്നത്. ഈ ഫലം ഘട്ടംഘട്ടമായി പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണവും കൂടും. വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറഞ്ഞ അവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 200 പേരെ കിടത്തി ചികില്‍സിക്കാനുള്ള പുതിയ കെട്ടിടം നാളെ തുറക്കും.
എറണാകുളം ജില്ലയില്‍ പ്രതിദിന കോവിഡ് കണക്ക് ആദ്യമായി രണ്ടായിരം കടന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.35 ശതമാനം രേഖപ്പെടുത്ത .. അതിനിടെ രണ്ടരലക്ഷംപേര്‍ എഴുതുന്ന പിഎസ്്സി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് നടക്കും. ഹയര്‍െക്കന്‍ഡറി യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ രണ്ടാംഘട്ടമാണ് നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്ന പരീക്ഷ എഴുതാന്‍ കോവിഡ് ബാധിതര്‍ക്കം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.