ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കംബോഡിയയും ഫിലിപ്പീൻസും

കൊവിഡ് കാരണം ഇന്ത്യക്കാര്‍ക്ക് വിലക്ക് എല്ലാ രാജ്യങ്ങളും നടപ്പിലാക്കുകയാണ്. കംബോഡിയയും ഫിലിപ്പീൻസും വിലക്ക് നടപ്പില്‍ വരുത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന രണ്ട് രാജ്യങ്ങളാണ് ഫിലിപ്പീൻസും കംബോഡിയയും.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യക്കാര്‍ ധാരാളമായി സഞ്ചരിക്കുന്ന ഇവിടം നിരവധി പ്രശസ്തമായ സഞ്ചാരകേന്ദ്രങ്ങളുണ്ട്.

ഇന്ത്യന്‍ പൗരന്മാര്‍ക്കും 14 ദിവസത്തോളം ഇന്ത്യയില്‍ താമസിച്ച മറ്റ് സഞ്ചാരികള്‍ക്കും ഫിലിപ്പീൻസിൽ കടക്കാനാവില്ല. മേയ് 14 വരെയാണ് വിലക്കുള്ളത്. കംബോഡിയയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നാഴ്ചത്തേക്കാണ് ഇന്ത്യന്‍ സഞ്ചാരികളെ കംബോഡിയ വിലക്കിയിരിക്കുന്നത്. കംബോഡിയയിലും കോവിഡ വ്യാപകമായി പരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here