ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് 40,000 പേര്‍; എല്ലാവര്‍ക്കും പാസ് നല്കാനാവില്ലെന്നു ഡിജിപി

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്ത് ആവശ്യപ്പെടുന്നവര്‍ക്ക് എല്ലാം പാസ് നല്കാനാവില്ലെന്നു ഡിജിപി ലോക്നാഥ് ബഹ്റ. പൊലീസിന്‍റെ യാത്രാപാസിനായി വന്‍തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബഹ്റയുടെ വിശദീകരണം. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്‍പതിനായിരത്തോളം പേരാണ്​.
അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നാണ് പൊലീസ് നിലപാട്.

നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനൽകി. നടപടി പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here