തിരുവനന്തപുരം: ശ്രീ എമ്മിനെയും കണ്ണൂര്‍ സമാധാന ചര്‍ച്ചകളെയും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പിന്തുണയാണ് എമ്മിന് മുഖ്യമന്ത്രി നല്‍കിയത്. മതേതരവാദിയായ യോഗിവര്യരനാണ് എം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ്- സിപിഎം ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ശ്രീ എമ്മാണ്. അക്രമം തടയാനുള്ള സംഭാഷണം രാഷ്ട്രീയബാന്ധവത്തിനുള്ള ചര്‍ച്ചയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്‍റെ പരിപാടികളില്‍ പങ്കെടുത്തു. അക്രമം ഒഴിവാക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് എന്നും തയാറായിട്ടുണ്ട്. ഉഭയകക്ഷിചര്‍ച്ച നടന്നകാര്യം രഹസ്യമാക്കി വച്ചിട്ടില്ല. നിയമസഭയിലടക്കം ഇത്പ റഞ്ഞിട്ടുണ്ട്. കോ–ലീ–ബി സഖ്യം പോലെ തലയില്‍ മുണ്ടിട്ടുപോയി ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. താന്‍ ആര്‍എസ്എസ് അംഗമല്ലെന്ന് ശ്രീ എമ്മും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പക്ഷേ ആര്‍എസ്എസിന്‍റെ ദേശീയതാനയത്തോട് തനിക്ക് യോജിപ്പുണ്ടെന്നും എം വ്യക്തമാക്കി.