സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല; പ്രദീപ്‌കുമാറിനും രാജു എബ്രഹാമിനും നിബന്ധന ബാധകം

0
174

തിരുവനന്തപുരം: സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല. മന്ത്രിമാരായ മന്ത്രി ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവു നല്‍കുന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നിരുന്നു. അതേസമയം ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിക്കും.

ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരിൽ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയാണ് പാർട്ടി പരിഗണിക്കുന്നത്. മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ശൈലജയ്ക്ക് കണ്ണൂർ ജില്ലയിൽ സുരക്ഷിത മണ്ഡലമൊരുക്കണമെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര കമ്മിറ്റി അംഗത്തെ മട്ടന്നൂരിൽ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം നൽകിയത്. രണ്ടു ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. രണ്ടുടേം നിബന്ധന എം.എല്‍.എമാര്‍ക്കും വേണമെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇതോടെ എംഎൽഎമ്മാരായ രാജു എബ്രഹാമിനും എ.പ്രദീപ്കുമാറിനും സീറ്റില്ല.

LEAVE A REPLY

Please enter your comment!
Please enter your name here