മുഖ്യമന്ത്രി ഒഴികെ എല്ലാം പുതുമുഖങ്ങള്‍; മന്ത്രിമാരെ തീരുമാനിച്ച് സിപിഎം

തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാം പുതുമുഖങ്ങള്‍. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്.

ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.

സിപിഎമ്മില്‍ നിന്ന് പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, .കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദു റഹ്മാൻ, സിപിഐയില്‍ നിന്ന് പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ – കേരളാ കോൺഗ്രസ് എം , കെ.കൃഷ്ണൻകുട്ടി – ജെഡിഎസ്, അഹമ്മദ് ദേവർകോവിൽ – ഐഎൻഎൽ, ആൻണി രാജു – ജനാധിപത്യ കേരള കോൺ​ഗ്രസ്, എ.കെ.ശശീന്ദ്രൻ – എൻസിപി എന്നിവര്‍ മന്ത്രിമാരാകും.

LEAVE A REPLY

Please enter your comment!
Please enter your name here