തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയ ജനവിധിയെന്ന് പിണറായി വിജയന്‍. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്, സര്‍ക്കാരിനുളള അംഗീകാരമാണത്-ഒന്നര മണിക്കൂര്‍ നീണ്ട മാധ്യമ സമ്മേളനത്തിനു ശേഷം പിണറായി പറഞ്ഞു. ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റുനേടുമെന്ന് പറഞ്ഞത്. ആപല്‍ഘട്ടത്തില്‍ നാടിനെ നയിച്ചത് ജനം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. എല്‍ഡിഎഫ് നടപ്പാക്കാന്‍ പറ്റുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന വിശ്വാസം ജനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആദ്യം രാജി നല്‍കും. പാര്‍ട്ടി കമ്മറ്റികളില്‍ കൂടിയാലോചന നടക്കേണ്ടതുണ്ട്. അതിനു ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍. മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ട സംഭവമാണ്. ജോസ് കെ മാണിയുടെ പരാജയത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്-പിണറായി വിജയന്‍ പറഞ്ഞു