കിളിമാനൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. വാമനപുരം ശ്രുതിഭവനില്‍ വിശാഖിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കിയാണ് കുട്ടിയെ പ്രതി പീഡിപ്പിക്കുകയും ബന്ധത്തില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.
റൂറല്‍ പോലീസ് മേധാവി ദിവ്യ ഗോപിനാഥിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന്ന്റെ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ.വിജിത് കെ.നായര്‍, എഎസ്ഐ ഷജീം, രഞ്ജിത്ത് രാജ്, സിപിഒ മഹേഷ് എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.