തിരുവനന്തപുരം: തിളക്കമുള്ള സര്‍വീസ് ജീവിതമാണ് എന്ഫോഴ്സ്മെന്റ് വിഭാഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെട്കര്‍ ആയ പ്രവീൺ ബെൻ ജോർജിന്റെത്. ഈ തിളക്കമുള്ള സര്‍വീസ് ജീവിതത്തിന്റെ പ്രതിഫലനമായി തന്നെയാണ് റിപ്പബ്ലിക് ഡേയുടെ ഭാഗമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍ പ്രവീണിനെ തേടിയെത്തിയതും. ഒരു പതിറ്റാണ്ട് കാലമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവീണ്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.
അസിസ്റ്റന്റ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി പുനലൂരിലാണ് 2009-ല്‍ പ്രവീണ്‍ ജോയിന്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ക്ക് അതീതനായി നിന്നുള്ള പ്രവര്‍ത്തനവും സൌമ്യ പ്രകൃതവുമാണ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവീണിനെ ശ്രദ്ധേയനാക്കിയത്. ജോലിയില്‍ ബദ്ധശ്രദ്ധമായുള്ള പ്രവര്‍ത്തനത്തിന്നിടെ ഇക്കുറി ട്രാന്‍സ്പോര്‍ട്ട് മെഡലും തേടിയെത്തുന്നത്.
പുനലൂരില്‍ എഎംവിഐയായി ജോയിന്‍ ചെയ്ത ശേഷം കഴക്കൂട്ടം, കാട്ടാക്കട, അടൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ പ്രവീണ്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് എന്‍ഫോഴ്സ്മെന്റ് എംവിഐയാണ് ജോലി ചെയ്യുന്നത്.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദദാരിയാണ് പ്രവീണ്‍. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്. അതിനു ശേഷം തോവാളയിലെ സിഎസ്ഐ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എംടെക്കും എടുത്തു. ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും നേടിയിട്ടുണ്ട്. ഭാര്യ ആശയും എംടെക്ക് ബിരുദദാരിയാണ്. എല്‍ബിഎസില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കിയിരുന്നു. നാല് മാസം പ്രായമുള്ള ആക്സയാണ് മകള്‍.