ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുക്കപ്പെട്ടത് 1971 ജനുവരി 30ന്; ലാഹോറിലേക്ക് കടത്തിയ വിമാനത്തെയും യാത്രക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം കത്തിച്ച് പ്രതികാരം; വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായത്തിനു അന്‍പത് വയസ്

ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായമായിരുന്നു ഇത്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി. 28 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കശ്മീർ വിഘടനവാദി ഗ്രൂപ്പായ നാഷനൽ ലിബറേഷൻ ഫ്രണ്ട് പ്രവർത്തകർ ഹാഷിം ഖുറേഷി, അഷറഫ് ഖുറേഷി എന്നിവരാണു വിമാനം റാഞ്ചിയത്. ബന്ധുക്കളായ ഇരുവരും പാക്കിസ്ഥാനിലെ ജയിലിൽ 9 വർഷം കഴിഞ്ഞെങ്കിലും പിന്നീട് മോചിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here