19 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 51 നിക്ഷേപിച്ചു

ന്യൂഡല്‍ഹി: : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പിഎസ്എൽവി-സി 51 ഐഎസ്ആർഒ വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചത്. പിഎസ്. എല്‍. വി. സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യം എന്നതിനുപരി ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം കൂടിയാണിത്. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രങ്ങളുമാണ് ഭ്രമണപഥത്തിലെത്തുക.

ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിച്ചത് . പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇസ്റോ ഉയർന്നു. ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ – 1 ആണ് പ്രഥമ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിച്ചത്. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രത്തിന്റെ പ്രധാന ജോലി.
ഒപ്പം 18 ചെറു ഉപഗ്രങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കും. ഇസ്റോയുടെ ഏക്കാലത്തെയും വിശ്വസ്ത വിക്ഷേപണ വാഹനമായ പി. എസ്. എല്‍. വിയാണ് ആമസോണിയയെ വഹിച്ചത്.

ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്തു നിന്നുള്ള ചെറു ഉപഗ്രഹങ്ങള്‍ ഇസ്റോ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിനു ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നതാണു പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here