തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഗവര്‍ണര്‍ക്ക്‌ കത്ത് നല്‍കിയത് മുഖ്യമന്ത്രി നാരായണ സാമി; പുതുച്ചേരിയിലേക്ക് ശ്രദ്ധ പതിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും

പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്. തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജൻ ഇന്നലെയാണ് ചുമതലയേറ്റത്. ണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്.ഗവർണർക്കു കത്തു നൽകിയിരുന്നു.

നിലവില്‍ നിലവിൽ സഭയുടെ അംഗബലം ഇങ്ങനെ: കോൺഗ്രസിന്റെ 10 ഉൾപ്പെടെ ഭരണ പക്ഷത്ത് 14, എൻആർ കോൺഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 എന്നിങ്ങനെയായി പ്രതിപക്ഷത്തും 14.

നാമനിർദേശം ചെയ്യപ്പെട്ട 3 ബിജെപി എംഎൽഎമാരുൾപ്പെടെ 33 അംഗങ്ങളാണു പുതുച്ചേരി നിയമസഭയിൽ. ഇതിൽ 2 മന്ത്രിമാരുൾപ്പെടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു. ഒരാളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here