Wednesday, February 8, 2023
- Advertisement -spot_img

വിജയയാത്രയിൽ പങ്കെടുക്കില്ല; ഗവര്‍ണര്‍ പദവിയില്‍ താത്പര്യവുമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ബിജെപി സ്ഥാനാര്‍ഥിയാവും: ഇ.ശ്രീധരന്‍

പൊന്നാനി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ലെന്ന് മേട്രോമാന്‍ ഇ.ശ്രീധരന്‍. ബിജെപിയിലേക്ക് എന്ന് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ചുമതല നൽകിയാൽ നിർവഹിക്കും.. ഗവർണർ പദവിയിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും മണ്ഡലം ഏതെന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയാണ് ബിജെപിയിൽ ചേരുന്നത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. കേന്ദ്രവുമായി ഏറ്റുമുട്ടൽ മാത്രമാണ് നടക്കുന്നത്. അതേസമയം ബിജെപിയിൽ ചേരുന്നതിലൂടെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ ആക്രമിക്കാനല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തനിക്ക് സൽപ്പേരുണ്ട്. അങ്ങനെയൊരാൾ ബിജെപിയിൽ ചേർന്നാൽ കൂടുതൽ പേർ പാർട്ടിയിലേക്കെത്തും. നിഷ്പക്ഷമായി നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article