തിരുവനന്തപുരം: കേരളത്തിലിപ്പോള്‍ നടക്കുന്നത് നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിനെ ഇല്ലാതാക്കുക മാത്രമാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പിക്ക് ഇടത് പക്ഷത്തോട് എതിർപ്പില്ല. അവർ സമാന ആശയക്കാരാണ്. ധാർഷ്ട്യവും വെറുപ്പും ദേഷ്യവുമാണ് ഇടതിന്‍റെ ആശയം. ഇടതിനോട് യോജിക്കാത്തയാളെ 52 കഷ്ണങ്ങളാക്കി. യു.ഡി.എഫ് ഒരിക്കലും അത് ചെയ്യില്ല-കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുവാക്കൾ ജോലിക്കായി മുട്ടിലിഴയില്ല. ഇടതിന് മറ്റുള്ളവരുടെ വേദന മനസിലാവില്ല-രാഹുല്‍ പറഞ്ഞു. .
കേരളത്തിലെ ഐക്യം തകർക്കാനാണ് ബി.ജെ.പിയും ആർഎസ്എന്നും ശ്രമിക്കുതെത്. കേരളത്തിലെ മനസിലാക്കുന്നതായി അവർ നടിക്കുകയാണ്. നോട്ട് നിരോധനം വിനയപൂർവം എടുത്ത തീരുമാനമായിരുന്നോവെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിയുടെ ആ ധാര്‍ഷ്ട്യം തകർത്തത് പതിനായിരങ്ങളുടെ ജീവിതമാണ്. ജി.എസ്.ടി നടപ്പാക്കി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും തകർത്തു. ഇതിന് ശേഷവും ജനങ്ങളെ ബഹുമാനിക്കാതെയാണ് കാർഷിക നിയമം നടപ്പാക്കിയത്. ലോക് ഡൗൺ പ്രഖ്യാപിച്ചതും ആലോചിക്കാതെയാണ്. ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. അതിനെതിരെയാണ് കേരളത്തിലെ പോരാട്ടം. ബി.ജെ.പി ചെയ്യുന്നത് പോലെയുള്ള വിഭജനവും വിഭാഗീയതയവുമാണ് ഇടതുപക്ഷവും ചെയ്യുന്നത്. കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ ബി.ജെ.പി കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു.