വാളയാറിൽ മിന്നൽ പരിശോധന; 67,000 രൂപയും പച്ചക്കറിയും പിടികൂടി

വാളയാര്‍: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. അറുപത്തി ഏഴായിരം രൂപ വിജിലന്‍സ് പിടികൂടി. പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി എ.എം.വി.ഐ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

വിജിലന്‍സ് പിന്തുടര്‍ന്ന് പിടികൂടി. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനായി പണത്തിനൊപ്പം പച്ചക്കറികളും പഴവര്‍ഗങ്ങളും ഡ്രൈവര്‍മാര്‍ ചെക്പോസ്റ്റിലെത്തിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here