Saturday, June 10, 2023
- Advertisement -spot_img

കുരുക്ക് മുറുകുന്നു; ബലാത്സംഗ പരാതിയില്‍ വിജയ്ബാബു മുന്‍കൂര്‍ ജാമ്യത്തിന്

കൊച്ചി: നടി നല്‍കിയ ബലാത്സംഗ കേസിൽ പ്രതിയായതോടെ നടൻ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിന്. ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്. വിജയ്‌ബാബു വിദേശത്താണ് എന്നാണ് സൂചന. പരാതിക്കാരിയുടെ രഹസ്യ മൊഴി നേരത്തെ തന്നെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിന് എതിരെ രണ്ടമത്തെ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ്.

നടൻ വിജയ് ബാബുവിനെതിരെ ഈ മാസം 22 – നാണ് യുവതി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു.

വിജയ് ബാബുവിന് എതിരെയുള്ള നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി)രംഗത്ത് എത്തിയിരുന്നു. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം എന്നും ഡബ്ല്യു സി സി വ്യക്തമാക്കിയിരുന്നു. ഇരയുടെ പരാതിയിൽ അന്വേഷണവും ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യു സി സി രംഗത്ത് വന്നത്. പരാതിക്കാരിയെ അപമാനിക്കുന്നത് നിയമ പ്രകാരം ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന് എതിരെ ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായി കൊണ്ടിരിക്കുന്നു എന്നും ഡബ്ല്യു സി സി വ്യക്തമാക്കി. അധികാരികളോട് കർശന നടപടി എടുക്കണമെന്ന് ഡബ്ല്യു സി സി അഭ്യർഥിക്കുന്നു. മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കും. കുറ്റവാളികളെ അകറ്റി ജോലി സ്ഥലം സ്ത്രീ സൗഹൃദപരം ആക്കണം എന്നും ഡബ്ല്യു സി സി പറഞ്ഞു.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി തുടങ്ങിയത്. നടനായും വില്ലനായും പൊലീസ് വേഷത്തിലും നിരവധി സിനിമകളിൽ വിജയ് ബാബു വേഷമിട്ടു. ആട്, ആട് 2, ഹോം, ഫിലിപ് ആന്റ് ദി മങ്കി പെൻ, മുദ്ദുഗൗ, സൂഫിയും സുജാതയും , പെരുച്ചാഴി എന്നീ സിനിമകളുടെ നിർമ്മാതാവാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article