കെ.സുന്ദരയ്ക്ക് ബിജെപി ഭീഷണി; ഇനി ജീവിതം പൊലീസ് സുരക്ഷയില്‍

കാസര്‍കോട്: കെ.സുരേന്ദ്രന് എതിരെ മത്സരിക്കാതിരിക്കാന്‍ വീട്ടിലെത്തി പണം നല്‍കി എന്ന ആരോപണമുയര്‍ത്തിയ കെ.സുന്ദരയ്ക്ക് ഇനി പോലീസ് സുരക്ഷ. വെളിപ്പടുത്തലിനുശേഷം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടെന്നു പറഞ്ഞതോടെയാണ് സുരക്ഷ നല്‍കാന്‍ തീരുമാനമായത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് കെ.സുന്ദര പൊലീസിന് മൊഴി നൽകി. പണം കൊണ്ടുവന്നത് സുനില്‍ നായിക്, അശോക് ഷെട്ടി, സുരേഷ് നായക് എന്നിവരാണ് എന്നാണ് സുന്ദരയ്യ പറഞ്ഞത്. അതിനിടെ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി വി.വി. രമേശന്റെ പരാതിയിൽ ബദിയടുക്ക പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്യും.

പണം വാങ്ങിയിട്ടില്ലെന്ന് പറയാൻ കുത്താജെയിലുള്ള വീട്ടിലെത്തി ബിജെപി പ്രവർത്തകർ അമ്മയെ ഭീഷണിപ്പെടുത്തി. പൊലീസ് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താം എന്നാണ് സുന്ദര പറയുന്നത്. മഞ്ചേശ്വരത്ത് നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാൽ തിരികെ കൊടുക്കാൻ ഇപ്പോൾ കയ്യിൽ പണമില്ല. പണവും ഫോണും വാങ്ങിയത് ഇപ്പോൾ തുറന്നുപറയുന്നത് ആരുടേയും സമ്മർദത്തിനോ പ്രല്ലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നത് ബിജെപി പ്രവർത്തകർ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here