തിരുവനന്തപുരം: സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ അയാൻ മനു
ഒരു സ്വർണവും രണ്ടു വെള്ളിയും നേടി. ആർട്ടിസ്റ്റിക് റോളർ സ്കേറ്റിങ്ങിൽ അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ളവരുടെ ഫിഗർ സ്കേറ്റ് വിഭാഗത്തിൽ സ്വർണവും ഫ്രീ സ്കേറ്റ്, സോളോ ഡാൻസ് വിഭാഗത്തിൽ വെള്ളിയുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന സംസ്ഥാനം റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. കഴിഞ്ഞവർഷം ബാംഗ്ലൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കല മെഡലിനും അർഹനായി.
മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മണ്ണാമ്മൂല അവിട്ടത്തിൽ അശ്വിനിയുടെ മകനും ട്രിവാൻഡ്രം ചലഞ്ചേഴ്സ് റോളർ സ്കേറ്റിങ് അംഗവുമാണ്.