ഓണം ബംപര്‍ അടിച്ചത് ജയപാലന്; വിവാദം ചൂടുപിടിക്കുന്നത് അഹമ്മദിനെയും സെയ്തലവിയെയും ചുറ്റിപ്പറ്റി

കൊച്ചി: ഓണം ബംപര്‍ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനു ആണെങ്കിലും വിവാദം ചൂടുപിടിക്കുന്നത് ഓണം ബംപര്‍ അടിച്ചെന്നു അവകാശപ്പെട്ട അഹമ്മദിനെയും സെയ്തലവിയെയും ചുറ്റിപ്പറ്റി. ദുബായിലുള്ള സെയ്തലവിക്ക് ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നാണ് സുഹൃത്ത് അഹമ്മദ് പറയുന്നത്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കെന്നുമാണ് ഇയാളുടെ പ്രതികരണം.

ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റിനെനെക്കുറിച്ച് അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയാണെന്നും അഹമ്മദ് പറയുന്നു.

. എന്നാൽ തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നു സെയ്തലവി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ വ്യക്തമാക്കി. വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യവും പരാതിയിൽ ഉൾപ്പെടുത്തും.

ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഈ ഭാഗ്യം ലഭിച്ചപ്പോൾ സന്തോഷം തോന്നിയെന്നും ബഷീർ പറയുന്നു.

ഓണം ബംപര്‍ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനാണ്.. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ കനറാ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here