കണ്ണ് തുറക്കുകയും പ്രതികരിച്ച് തുടങ്ങുകയും ചെയ്യുന്നു; ശങ്കു ടി ദാസ് ജീവിതത്തിലേക്ക്

കോഴിക്കോട്: . ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് സുഖം പ്രാപിച്ച് വരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന ശങ്കു കണ്ണ് തുറക്കുകയും പ്രതികരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കരളിനു പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇപ്പോഴും ഡോക്റ്റര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്.

ജീവിതത്തിലേക്ക് ശങ്കു തിരികെ എത്തുന്നു എന്ന നിഗമനമാണ് ഡോക്ടര്‍മാരും പങ്ക് വയ്ക്കുന്നത്. ജൂണ്‍ 23ന് രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ മറ്റൊരു ബൈക്കുമായി ശങ്കു സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ശങ്കുവിനെ ആശുപത്രിയില്‍ എത്തിച്ചതും.

ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിങ്കിലും . പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here