വനമഹോത്സവം 2022: സൈലന്റ് വാലി ഡിവിഷന്‍ വനസംരക്ഷണ സന്ദേശ റാലി നടത്തി

പാലക്കാട്‌: വനമഹോത്സവം 2022 ഭാഗമായി സൈലൻ്റ് വാലി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് മുതൽ മുക്കാലി വരെ വനസംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചു. മണ്ണാർക്കാട് സൈക്കിൾ ക്ലബുമായി ചേർന്നാണ് ഇന്ന് റാലി സംഘടിപ്പിച്ചത്.

രാവിലെ ഏഴ് മണിക്ക് കുന്തിപ്പുഴയിൽ വെച്ച് സൈലൻ്റ് വാലി ഡിവിഷൻ വൈൽഡ്ലൈഫ് വാർഡൻ വിനോദ്.എസ് ഫ്ലാഗ് ഓഫ് ചെയ്തു. മണ്ണാർക്കാട് സൈക്കിൾ ക്ലബ് പ്രസിഡൻ്റ് അബ്ദു ഓമൽ,സൈലൻ്റ് വാലി നാഷണൽ പാർക്ക് റേഞ്ച് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഹാഷിം കെ.എ,തുടുക്കി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബാലമുരളി പി.ജി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹനചന്ദ്രൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺ,അൻസാർ (ഫോറസ്റ്റ് വാച്ചർ) നഞ്ചൻ സൈക്കിൾ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here