Tuesday, June 6, 2023
- Advertisement -spot_img

സനു മോഹന്റെ മൊഴികളില്‍ ദുരൂഹതയെന്നു കമ്മിഷണര്‍; വൈഗയുടെ മരണത്തില്‍ പങ്ക് അച്ഛന് മാത്രം

കൊച്ചി: മകള്‍ വൈഗയെ കൊന്ന സനു മോഹന്റെ മൊഴികളില്‍ മുഴുവന്‍ ദുരൂഹതയെന്നു കൊച്ചി കമ്മിഷണര്‍. സനു മോഹൻ അടിക്കടി മൊഴി മാറ്റുകയാണ്. മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സനു മോഹന്‍ സമ്മതിച്ചെന്നും മറ്റാര്‍ക്കും വൈഗയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നും കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

ആത്മഹത്യക്കാണ് പോയതെന്നായിരുന്നു സനു മോഹന്റെ ആദ്യത്തെ മൊഴി. എന്നാൽ പിന്നീട് രക്ഷപ്പെടാന്‍ തയാറെടുപ്പും നടത്തി. പറയുന്നതും ചെയ്തതും തമ്മില്‍ പൊരുത്തക്കേടുണ്ട്. തെളിവെടുപ്പ് തുടരും. ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറയുടെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് സനു കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ടത്.

കൃത്യത്തിന് ശേഷം പ്രതി ഒട്ടേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചു. സനുവിന്റെ ഭാര്യയടക്കം അടുത്ത ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തിരുന്നു. വളരെയധികം ദുരൂഹതയുള്ള വ്യക്തിയാണ് സനുവെന്ന് മനസിലാക്കാൻ സാധിച്ചുവെന്നും കമ്മിഷണർ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article