ഒടുവില്‍ സനു മോഹന്‍ പിടിയില്‍; അറസ്റ്റിലായത് കാര്‍വാറില്‍ നിന്നും

കൊല്ലൂർ: മകൾ വൈഗയുടെ ദുരൂഹമരണവുമായും സാമ്പത്തിക തട്ടിപ്പുമായും ബന്ധപ്പെട്ടു പൊലീസ് അന്വേഷിക്കുന്ന സനു മോഹനെ (40) കര്‍ണാടക പൊലീസ് പിടികൂടി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. ഇന്നു തന്നെ ഇയാളെ കൊച്ചിയിലേക്കു കൊണ്ടു പോകുമെന്നാണ് അറിയുന്നത്. കൊച്ചിയിൽ എത്തിച്ചശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ഒട്ടനവധി കാര്യങ്ങള്‍ കേരളാ പോലീസിനു അറിയാനുണ്ട്. അതിനാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. . സനു മോഹൻ കൊല്ലൂരിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽനിന്നുള്ള അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാൾ കൊല്ലൂരിൽനിന്നു മുങ്ങിയതോടെ കേരള പൊലീസ് അന്വേഷണത്തിനു കർണാടക പൊലീസിന്റെ സഹായം തേടി. തുടർന്നു കാർവാറിൽ കർണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ കേരള പൊലീസിനു കൈമാറി. മാർച്ച് 20ന് ആണ് സനു മോഹനെയും മകൾ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആറു ദിവസം ഇയാൾ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിന് തൊട്ടടുത്ത സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിച്ചിരുന്നു. ഏപ്രിൽ 10നു മുറിയെടുത്ത സനു മോഹൻ 16നു രാവിലെ 9.30ന് മുറി വാടക നൽകാതെ മുങ്ങുകയായിരുന്നു. മുറിയെടുക്കുമ്പോൾ തിരിച്ചറിയൽ രേഖയായി നല്കിയത് സ്വന്തം ആധാര്‍ കാര്‍ഡ് തന്നെയാണ്. എന്നാല്‍ അഡ്വാൻസ് നൽകിയിരുന്നില്ല. 16നു രാവിലെ 8.45ഓടെ റിസപ്ഷനു സമീപത്തിരുന്നു പത്രം വായിച്ചു. തുടർന്ന് മുറി ഒഴിയുന്നതായി ഹോട്ടൽ ജിവനക്കാരെ അറിയിച്ച ശേഷം മുങ്ങുകയായിരുന്നു. . വൈകിട്ട് 4.45നു മണിക്കു മംഗളൂരുവിൽനിന്നു വിമാനത്തിൽ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ ഉച്ചയ്ക്ക് 1 മണിക്ക് ഒരു കാർ ഏർപ്പെടുത്തണമെന്നും പറഞ്ഞ സനു മോഹനെ കാണാതായതോടെയാണ് ലോഡ്ജ് ജീവനക്കാര്‍ അന്വേഷണം തുടങ്ങിയത്.

ഇവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരള പൊലീസ് തിരയുന്ന സനു മോഹൻ ആണെന്നു വ്യക്തമായത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ചു വിവരം ലഭിച്ച കേരള പൊലീസ് ശനിയാഴ്ച രാവിലെ കൊല്ലൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഇവരുടെ അന്വേഷണത്തിലാണു സനു മോഹൻ വനമേഖലയിലേക്കു കടന്നതായി സൂചന ലഭിച്ചത്. സനു മോഹൻ കൊല്ലൂർ ബസ് സ്റ്റാൻഡിൽനിന്നു സ്വകാര്യ ബസിൽ കയറി വനമേഖലയിൽ ഇറങ്ങിയതായാണു വിവരം ലഭിച്ചത്. തുടർന്ന് ഇയാൾ ബസ് ഇറങ്ങിയ ഭാഗം കേന്ദ്രീകരിച്ച് വനത്തിൽ കൊല്ലൂർ പൊലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സനു മോഹനെ കണ്ടെത്താന്‍‍ കഴിയാഞ്ഞത് ദുരൂഹത ഉണർത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here