മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി; രൂക്ഷവിമര്‍ശനവുമായി പി.ജയരാജന്‍

കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരന്‍. പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന്റെ വിമര്‍ശനം. സ്വന്തം ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ വിമര്‍ശനം.

നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എ.ബി.വി.പി. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയക്കണമെന്നാവശ്യപ്പെട്ട മുരളീധരനും കുറച്ച് ആര്‍.എസ്.എസുകാരും എ.ബി.വി.പിക്കാരും ഡല്‍ഹി കേരളാ ഹൗസില്‍ നായനാരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിരുന്നു. എന്നാല്‍, പോയി പണി നോക്കാനാണ് നായനാര്‍ അന്ന് പറഞ്ഞത്.

നായനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായിട്ടുള്ള പിണറായിക്ക് മന്ത്രിയുടെ അക്ഷേപത്തിലൂടെ ഒരു ചുക്കും സംഭവിക്കില്ല. കേന്ദ്രമന്ത്രി ആയിട്ടും നാടിനോ നാട്ടുക്കാര്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമാണെന്നും ഈ മന്ത്രിക്ക് അര്‍ഹമായ വിശേഷണം ജനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ന പോസ്റ്റില്‍ ജയരാജന്‍ കുറിക്കുന്നു. കുറിച്ചു.

പി.ജയരാജന്റെ എഫ്ബി പോസ്റ്റ്‌:

കേരളത്തിൽ നിന്നുള്ള “ഒരു വിലയുമില്ലാത്ത” ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.

മുൻപൊരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓർമ്മ വരുന്നു.അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ:നായനാർ ആയിരുന്നു.ഡൽഹി കേരള ഹൗസിൽ അദ്ദേഹമുള്ളപ്പോൾ കുറച്ച് ആർഎസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാൻ നായനാരുടെ മുറിയിൽ അത്രിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ടു.
കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്.കേരളത്തിൽ അറസ്റ്റിലായ ഒരു എബിവിപി പ്രവർത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകണമെന്നായിരുന്നു ആവശ്യം.ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആർഎസ്എസ് കാരുടെ വിചാരം.ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട നായനാർ കുലുങ്ങിയില്ല.പോയി പണി നോക്കാൻ പറഞ്ഞു.ആർഎസ്എസുകാർ പോലീസ് പിടിയിലുമായി.

അന്ന് കാണിച്ച ആ കാക്കി ട്രൗസർ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും.നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല.കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രമേ ഉള്ളു.ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാർക്കാണ്.

വിദേശ യാത്രകളിൽ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളിൽ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അർഹമായ വിശേഷണം ഈ സന്ദർഭത്തിൽ തന്നെ ജനങ്ങൾ കല്പിച്ച് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here