ചിത്രയ്ക്ക് സമ്മാനമായി പെയിന്റിംഗ് ; പിന്നില്‍ ഷീസ്ട്രോക്‌സിലെ 10 ചിത്രകാരികള്‍

0
165

കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക് തങ്ങള്‍ സൃഷ്ടിച്ച പെയിന്റിംഗ് സമ്മാനമായി നല്‍കാന്‍ ചിത്രകാര കൂട്ടായ്മ. ചിത്രകാരികളുടെ ഓണ്‍ലൈൻ കൂട്ടായ്മയായ ഷീ സ്ട്രോക്‌സിലെ 10 ചിത്രകാരികളാണ് പെയിന്റിങ് ഒരുക്കിയത്. കൊച്ചിയിലെ ആര്‍ട്ട് ഇന്‍ ആര്‍ട്ട് ചിത്രകലാ സ്‌കൂള്‍ ഡയറക്ടർ സീമ സുരേഷിന്റേതാണ് ആശയം. വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ എന്ന വിഷയത്തില്‍ ഇവര്‍ നടത്തിയ ഓണ്‍ലൈൻ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായാണ് തെന്നിന്ത്യയുടെ വാനമ്പാടിയുടെ പെയിന്റിങ് വരച്ചത്.

ഈ കൂട്ടായ്മയുടെ രണ്ടാമത്തെ ഓണ്‍ലൈന്‍ എക്‌സിബിഷനായിരുന്നു വനിതാദിനത്തിൽ നടത്തിയത്. 105 ചിത്രകാരികളുണ്ട് ഷീ സ്ട്രോക്‌സില്‍. പല രാജ്യങ്ങളിൽ താമസിക്കുന്നവര്‍. 105 ചിത്രകാരികളെയും പങ്കെടുപ്പിച്ച് വരയ്ക്കാനായിരുന്നു ആദ്യത്തെ പ്ലാന്‍. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് പിന്നീടത്10 പേരിലേക്ക് ചുരുക്കിയതാണ്.

ചിത്രയുടെ ഫോട്ടോയുടെ ഓരോ ഭാഗങ്ങൾ പത്ത് കാന്‍വാസില്‍ വരയ്ക്കുകയായിരുന്നു. ബിന്ദു സുരേഷ്, റെനു സുജിത്(കലിഫോര്‍ണിയ), സുജ വിനോദ്(അറ്റ്‌ലാന്റ, യുഎസ്എ ), മൊണി ശ്യാം(ഷാര്‍ജ), ഷംന കമ്മാന(അബുദബി), സലീന ഖാലിക്(ഖത്തര്‍), ആശ ലൈല, സീമ സുരേഷ്(എറണാകുളം), ഷീന അനില്‍കുമാര്‍(പത്തനംതിട്ട)നിവേദ മുള്ളോലി(തലശ്ശേരി) എന്നിവരാണ്ചിത്രകാരികള്‍. പതിനാറ് വർഷത്തിനുള്ളില്‍ ആര്‍ട്ട് ഇന്‍ ആര്‍ട്ടിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ 10 പ്രദര്‍ശനങ്ങള്‍ ഓഫ് ലൈനായും കോവിഡ് മുതലുള്ള ഒരു വര്‍ഷം കൊണ്ട് 5 ഓണ്‍ലൈന്‍ എക്‌സിബിഷനുകളും ആര്‍ട്ട് ഇന്‍ ആര്‍ട്ട് നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here