മലപ്പുറം: മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. മലബാര്‍ കലാപം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മലബാര്‍ കലാപം നൂറാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവും തന്നെയെന്നും സ്പീക്കര്‍ പറഞ്ഞു.
. ചില ഘട്ടങ്ങളില്‍ വര്‍ഗീയമായ വഴിപിഴയ്ക്കലിന് വിധേയമായിട്ടുണ്ട്. ഏത് വലിയ പ്രക്ഷോഭത്തിലും വന്നുചേരാറുള്ള അപഭ്രംശം മാത്രമായിരുന്നു അത്. ഈ അപഭ്രംശങ്ങളെ സാമാന്യവല്‍കരിച്ച് മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നും എം.ബി.രാജേഷ് പറഞ്ഞു. മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെയെന്ന് സ്പീക്കർ എംബി രാജേഷ്. മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ കക്ഷിയല്ലെന്നും വിവാദത്തിലിടപെട്ടു അദ്ദേഹം മുന്‍പ് പ്രതികരിച്ചിരുന്നു.
മലബാർ കലാപത്തിൽ വർഗ്ഗീയമായ വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണ്. തന്റെ പ്രസ്താവനയിൽ മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാൻ എല്ലാ പൗരന്മാർക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കർക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.