കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; നടുക്കുന്ന സംഭവം ചാമുണ്ഡി ഹിൽസില്‍

0
496

മൈസൂരു: കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. . സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന്നിരയായത്. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം.

ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം.

ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here