തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് തുടങ്ങും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചത്. വിച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും തീരുമാനിച്ചു. വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ തിയതികള്‍ പ്രഖ്യാപിച്ചത്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുന്ന രീതി ഈ വർഷവും തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40 ശതമാനമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുകയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്. ഇത് വിജയശതമാനം ഉയർത്തുകയും പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തു. ഇതോടെയാണ് ഫോക്കസ് ഏരിയ 60 ശതമാനമാക്കിയത്.