കോട്ടയം: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകള്‍ സുജാത എം.ജി വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചു. മകളുടെ നിയമനത്തിനായി സര്‍ക്കാരിനെയോ രാഷ്ട്രീയനേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനമാനങ്ങളും ഇടതുപക്ഷം നല്‍കിയിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തി എന്ന വെള്ളാപ്പള്ളിയുടെ ആരോപണം വന്ന ശേഷമാണ് മകളുടെ രാജി വന്നത്. വിവാദങ്ങള്‍ക്കൊന്നും താത്പര്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സ്ഥാനം ലഭിച്ചതെന്നുംവെളളാപ്പളളി നടേശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പാളും ഏഴു വര്‍ഷമായി സിന്‍ഡിക്കെറ്റ് അംഗവുമായി പ്രവര്‍ത്തിക്കുകയാണ് മകളായ സുജാത. പക്ഷെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സുജാത സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.