ന്യൂഡല്‍ഹി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും ജഡ്ജിമാരെ വിലക്കാനും സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്ന് കോടതി നിലപാട് എടുക്കുകയും ചെയ്തു. ജഡ്ജിമാരുടെ മനസിലുള്ളത് എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. ഹൈക്കോടതി ജഡ്ജിമാരെ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിലക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം അനുവദിച്ചതിനു തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം എന്ന് മദ്രാസ് ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്നായിരുന്നു കമ്മിഷന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇതാണ് കോടതി തള്ളിക്കളഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശം ഡോക്ടര്‍ നല്‍കിയ കയ്പുള്ള മരുന്നായി കണ്ടാല്‍ മതിയെന്ന് സുപ്രീം കോടതി ന്യായീകരിച്ചു. ഉത്തരവിനായി ഹർജി അടുത്താഴ്ചയിലേക്ക് മാറ്റി.