സുപ്രീംകോടതി സ്വമേധയാ കേസെടുത്തതില്‍ തര്‍ക്കം; അമിക്കസ് ക്യൂറിസ്ഥാനത്ത് നിന്ന് ഹരീഷ് സാല്‍വെ പിന്മാറി

0
156

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പ്രശ്നങ്ങളില്‍ സുപ്രീംകോടതി സ്വമേധയ കേസെടുത്തതില്‍ തര്‍ക്കം. ഓക്സിജന്‍ ലഭിക്കാതെ ആശുപതിയില്‍ രോഗികള്‍ മരിക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി സ്വമേധേയാ ക്ലെസ് എടുക്കുകയും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഹരീഷ് സാല്‍വേ അമിക്കസ് ക്യൂറിസ്ഥാനത്ത് നിന്ന് പിന്മാറി.

ഹൈക്കോടതി കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തെ എതിര്‍ത്ത് രംഗത്തുവന്ന മുതിര്‍ന്ന അഭിഭാഷകരെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ ഉത്തരവിറക്കും മുമ്പേ സുപ്രീംകോടതിക്ക് മേല്‍ പ്രേരണ ചുമത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കുകയാണെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവൂ കുറ്റപ്പെടുത്തി.

കോവിഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഉത്തരവിറക്കുന്നതില്‍ നിന്നും ഹൈക്കോടതിയിലെ വിലക്കിയിട്ടില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. സുപ്രീംകോടതിയുടെ മുന്‍കാല ഇടപെടലുകള്‍ ആണ് ഇത്തരത്തില്‍ പ്രതീതിയുണ്ടാക്കിയതെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദാവെ വാദിച്ചു. പുതിയ കേസ് ചൊവ്വാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here