സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല; താരം ഷൂട്ടിംഗ് തിരക്കില്‍

തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അനുകൂല മറുപടി താരം നല്‍കിയില്ല. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാൽ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിനു മറുപടി നൽകിയത്.

തിരുവനന്തപുരം, വട്ടിയൂർക്കാവ്, തൃശൂർ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിർദേശിച്ചിരിക്കുന്നത്. പ്രമുഖരുടെ മത്സര കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സ്ഥാനാർഥി നിർണയവും നീളുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുടെ മത്സര കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. മുരളീധരന്‍ മത്സരിക്കുന്നതില്‍ കേന്ദ്ര നേതൃത്വം അനുകൂലമല്ലാ എന്നാണ് സൂചന. അങ്ങിനെ എങ്കില്‍ കഴക്കൂട്ടത്ത് സുരേന്ദ്രന്‍ മത്സരിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here