Friday, June 9, 2023
- Advertisement -spot_img

കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചു; നോക്കാമെന്ന് പറഞ്ഞെന്നു സ്വപ്ന

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ എം.ശിവശങ്കറിനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. ഫോണ്‍ നല്‍കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ബെംഗളൂരുവിലേക്ക് ഉള്‍പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന പറഞ്ഞു.

ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. വി.ആര്‍.എസ് എടുത്ത് യു.എ.ഇയില്‍ താമസിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നെന്ന് സ്വപ്ന. കേസ് ഉണ്ടാകുന്നതിന് മുന്‍പാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായ അടുപ്പം വച്ചാണ് തന്നോട് ഇത് പറഞ്ഞത്. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല.

ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം.ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article