മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ കള്ളക്കടത്തും നടത്തിയ ഒരു ഭരണാധികാരി ഇന്ത്യയിലില്ല; സ്വപ്നയ്ക്ക് അപകടം പിണഞ്ഞാല്‍ ഉത്തരവാദിത്തം പിണറായി വിജയനെന്ന് എ.വി.താമരാക്ഷന്‍

0
359

തിരുവനന്തപുരം: ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ കള്ളക്കടത്തും എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന സ്വപ്ന സുരേഷിന് എന്തെങ്കിലും അപകടം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയന് ആയിരിക്കുമെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍.

ഒരു മുഖ്യമന്ത്രി പോസ്റ്റില്‍ ഇരുന്നു കൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്തും ഡോളര്‍ കള്ളക്കടത്തും നടത്തിയ ഒരു ഭരണാധികാരി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. സ്വജീവിതം അപകടപ്പെടുത്തിയാണ് സ്വപ്ന ഈ വിവരങ്ങള്‍ വെളിയില്‍ കൊണ്ട് വന്നത്. രാഷ്ട്രീയം മറന്നു എല്ലാ ജനങ്ങളും സ്വപ്ന സുരേഷിനും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കണമെന്നും താമരാക്ഷന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here