ശ്വേത മോഹന്റെ ആലാപന മികവില്‍ ‘ നീഹാരമണിയുന്ന’  ഗാനം വൈറല്‍; ശ്രദ്ധേയമായി ‘എന്റെ മാവും പൂക്കും’

കൊച്ചി: റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ സിനിമയിലെ ‘ നീഹാരമണിയുന്ന …..’ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലുമാണ്. എസ് ആർ സിദ്ധിഖും സലീം എലവുംകുടിയും നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം സത്യം വീഡിയോസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട ” മക്കന” യ്ക്കു ശേഷം റഹീം ഖാദറിന്റെ അടുത്ത സിനിമയാണിത്. അഖിൽ പ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , സിമർസിങ്, ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരാണ് അഭിനേതാക്കള്‍.

ബാനർ – എസ് ആർ എസ് ക്രിയേഷൻസ്, ഛായാഗ്രഹണം – ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോർജ് നിർമ്മൽ , ആലാപനം – വിജയ് യേശുദാസ് , ശ്വേത മോഹൻ , പശ്ചാത്തലസംഗീതം – ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം – ബിബിൻ തൊടുപുഴ , കോസ്‌റ്റ്യും – മെൽവിൻ ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജീവ് അർജുനൻ , സഹസംവിധാനം – വഹീദാ അറയ്ക്കൽ, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജേഷ് ആവണി , ലെയ്സൺ ഓഫീസർ – മിയ അഷ്റഫ്, ഫിനാൻസ് മാനേജർ – സജീവൻ കൊമ്പനാട്, പി ആർ ഓ -അജയ് തുണ്ടത്തിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here