കാബൂള്‍: കാബൂളും താലിബാന്റെ കയ്യില്‍ ഒതുങ്ങുമെന്ന് സൂചനകള്‍. അഫ്ഗാനിസ്ഥാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിക്കാനൊരുങ്ങുകയാണ് താലിബാന്‍. രാജ്യത്തെ 34 പ്രവിശ്യകളില്‍ പതിനെട്ടും താലിബാന്‍ നിയന്ത്രണത്തിലായി.
താലിബാന്‍ മുന്നേറ്റത്തെ തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാന്‍ യു.എസ്. സൈന്യം കാബൂളിലെത്തി. ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടനും സൈനിക നീക്കങ്ങള്‍ തുടങ്ങി.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും എംബസികള്‍ താല്‍ക്കാലികമായി അടച്ച് ജീവനക്കാരെ തിരിച്ചുകൊണ്ടുപോവുകയാണ്. അഫ്ഗാനിസ്ഥാനില്‍ സ്ഥിതി നിയന്ത്രണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അക്രമം അവസാനിപ്പിച്ച് താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.