കൊച്ചി: ട്രാൻസ്ജെൻഡർ യുവതി ലോഡ്ജ് മുറിയില്‍ മരിച്ച നിലയിൽ. മോഡലായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. താമസിച്ചിരുന്ന ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.
മുൻപ് ആലപ്പുഴയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ചു കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.