തിരുവനന്തപുരം പ്രസ് ക്ലബിന്റെ ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; സിനിമാ-സീരിയൽ താരങ്ങളുടെ ടീമും എക്സൈസും തമ്മിലുള്ള പ്രദർശന മത്സരം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് തുടങ്ങി. . അമൃത ടിവിയും ദ ഹിന്ദുവും തമ്മിലാണ് ആദ്യ മത്സരം. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 3.30ന് സെൻട്രൽ സ്‌റ്റേഡിയത്തിൽ മന്ത്രി ആൻ്റണി രാജു നിർവഹിക്കും. എം. വിൻസെൻ്റ്എംഎല്‍എ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ്, ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ പത്മശ്രീ ഡോ. കെ.പി. ഹരിദാസ്, വൈസ് ചെയർമാൻ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുക്കും.

ഉദ്ഘാടനത്തിനു ശേഷം സിനിമാ-സീരിയൽ താരങ്ങളുടെ ടീമും എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ടീമും തമ്മിലുള്ള പ്രദർശന മത്സരം നടക്കും. ഷോബി തിലകൻ, സാജൻ സൂര്യ, ആർ. രാജ് കുമാർ, കല്യാൺ ഖന്ന തുടങ്ങിയ താരങ്ങൾ കളിക്കളത്തിലിറങ്ങും. മാദ്ധ്യമ സ്ഥാപനങ്ങളുടെ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് 21 ന് സമാപിക്കും. വിന്നേഴ്സിന് ലോർഡ്സ് ട്രോഫിയും 20,000 രൂപയും, റണ്ണേഴ്സിന് ലോർഡ്സ് ട്രോഫിയും 10,000 രൂപയും നൽകും. മാൻ ഓഫ് ദ സിരീസ്, ഫൈനലിലെ മാൻ ഒഫ് ദ മാച്ച് അവാർഡുകളും നൽകും.

സമാപന ദിവസം നടക്കുന്ന ജൂനിയർ എക്സിബിഷൻ മാച്ചിൽ പ്രസ് ക്ലബ് അംഗങ്ങളുടെ മക്കൾ അണിനിരക്കുന്ന ജൂനിയർ ടീമും പ്രസ് ക്ലബിനു സമീപത്തെ രാജാജി നഗർ നിവാസികളായ കുട്ടികളുടെ ടീമും തമ്മിൽ മത്സരിക്കും. ’20 ടീമുകളിലെ 300 കളിക്കാർക്ക് ജഴ്സി പ്രസ് ക്ലബ് നൽകും. രണ്ട് എക്സിബിഷൻ മാച്ചുകളിലെ 60 കളിക്കാർക്ക് മെമെൻ്റൊയും നൽകുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here