Friday, June 9, 2023
- Advertisement -spot_img

തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജം; അഴിമതി ഭരണത്തിന്നെതിരെ വിധിയെഴുത്ത് വരും; സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നും ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് സര്‍വസജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന്‌ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article