അരുവിക്കര: യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്റെ വാഹനപ്രചാരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കില്‍ പ്രചാരണസംഘത്തിനൊപ്പം പോയ ആര്യനാട് തുമ്പുംകോണം പ്ലാമൂട്ടില്‍ പ്രദീപാണ് മരിച്ചത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ബൈക്ക് അതിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന് പ്രചാരണം നിര്‍ത്തിവച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.