അബ്ദുല്ലക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന; ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിൽ ക്രമക്കേടെന്ന് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. അബ്ദുല്ലക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലായിരുന്നു റെയ്ഡ്.
രണ്ട് മണിക്കൂറിലേറെ വീട്ടിൽ ചെലവഴിച്ച വിജിലൻസ് സംഘം അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുത്തു. അഴിമതിയുമായി ബന്ധപ്പെട്ടു അബ്ദുല്ലക്കുട്ടിയുടെ മൊഴിയെടുത്തു. പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും തനിക്ക് പങ്കില്ലെന്നുമാണ് അബ്ദുല്ലക്കുട്ടിയുടെ നിലപാട്. കണ്ണൂർ കോട്ടയിൽ നടപ്പാക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിൽ ക്രമക്കേട് എന്ന പരാതിയെ തുടര്‍ന്നാണ്‌ പരിശോധന.

യുഡിഎഫ് എംഎൽഎ ആയിരുന്നപ്പോൾ കണ്ണൂർ കോട്ടയിൽ നടപ്പാക്കിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് നീക്കം. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സമ്മതിച്ച അബ്ദുല്ലക്കുട്ടി, അന്നത്തെ ടൂറിസം മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും ആരോപിച്ചു. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here