സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ പ്രാബല്യത്തില്‍; യാത്രാപാസ് ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രാപാസ് ഇന്നു മുതല്‍ അനുവദിച്ച് നല്‍കും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്‍ പ്രാബല്യത്തിലായതിനെ തുടര്‍ന്നാണിത്. ‍. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടിയന്തിര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ മെയിലിലോ പാസ് ലഭിക്കും. കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാനാണ് പാസ്. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം.

ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർക്കും പാസ് നൽകും. അടിയന്തിര യാത്ര ആവശ്യമുള്ള പൊതുജനങ്ങൾക്കും പാസിന് അപേക്ഷിക്കാം. മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി.
കോവിഡ് തീവ്രവ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. രാവിലെ 11നാണ് വീഡിയോ കോൺഫറൻസിങ്. സംസ്ഥാനത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4 ലക്ഷവും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷവും കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here